കര്‍ഷകര്‍ക്ക് ആശ്വാസം; നെല്ല് ഉള്‍പ്പടെയുള്ള 14 വിളകളുടെ താങ്ങുവില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

കര്‍ഷകര്‍ക്ക് ആശ്വാസം; നെല്ല് ഉള്‍പ്പടെയുള്ള 14 വിളകളുടെ താങ്ങുവില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം 14 ഖാരിഫ് വിളകളുടെ മിനിമം താങ്ങുവില (എംഎസ്പി) അംഗീകരിച്ചു. ഇത് ഉല്‍പാദനച്ചെലവിന്റെ 1.5 മടങ്ങ് കൂടുതലാണ്. ഇതോടെ നെല്ലിന്റെ താങ്ങുവില 800 രൂപയിലധികം വര്‍ധിച്ചു. ക്വിന്റലിന് 1533 രൂപയില്‍ നിന്ന് 2300 രൂപ ആയാണ് ഉയര്‍ത്തിയത്.

2018 ലെ ബജറ്റില്‍ ഉല്‍പാദന ചിലവിന്റെ 1.5 ഇരട്ടിയെങ്കിലും എംഎസ്പി നല്‍കണമെന്ന് സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ഇത്തവണ എടുത്ത തീരുമാനത്തില്‍ എല്ലാ വിളകള്‍ക്കും കുറഞ്ഞത് 50 ശതമാനം താങ്ങുവില ലഭിക്കുമെന്ന് തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇന്നത്തെ തീരുമാനത്തോടെ കര്‍ഷകര്‍ക്ക് എംഎസ്പിയായി ഏകദേശം രണ്ട് ലക്ഷം കോടി രൂപ ലഭിക്കും. ഇത് മുന്‍ സീസണിനേക്കാള്‍ 35 000 കോടി രൂപ കൂടുതലാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

എണ്ണക്കുരുക്കള്‍ക്കും പയറു വര്‍ഗങ്ങള്‍ക്കുമാണ് ഏറ്റവും കൂടുതല്‍ എംഎസ്പി വര്‍ധന ശുപാര്‍ശ ചെയ്തിരിക്കുന്നത്. അതായത് നൈഗര്‍ സീഡിന് ക്വിന്റലിന് 983 രൂപ വര്‍ധനവ്, എള്ള് ക്വിന്റലിന് 632 രൂപ, അര്‍ഹര്‍ ദാല്‍ ക്വിന്റലിന് 550 രൂപ വര്‍ധനവ് എന്നിങ്ങനെയാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

നൈഗര്‍ സീഡിന്റെ താങ്ങുവില 5811 രൂപയില്‍ നിന്ന് 8717 രൂപയായും സെസാമത്തിന്റെ താങ്ങുവില 6178 രൂപയില്‍ നിന്ന് 9267 രൂപയായും അര്‍ഹര്‍ ദാലിന്റെ താങ്ങുവില 4761 രൂപയില്‍ നിന്ന് 7550 രൂപയായും വര്‍ധിച്ചു. അതുപോലെ ജോവറിന്റെ എംഎസ്പി 2247 രൂപയില്‍ നിന്ന് 3371 രൂപയായും ഉയര്‍ന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.